സൗദിയില്‍ ഹൂതി വിമതരുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി അറബ് സഖ്യസേന

പശ്ചിമേഷ്യയിലെ 300ഓളം സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഞായറാഴ്ച ഹൂതി വിമതര്‍ അറിയിച്ചിരിന്നു

റിയാദ്: സൗദിയില്‍ വിവിധയിടങ്ങളില്‍ ഹൂതി വിമതര്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. പശ്ചിമേഷ്യയിലെ 300ഓളം സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഞായറാഴ്ച ഹൂതി വിമതര്‍ അറിയിച്ചിരിന്നു.

മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍ തകര്‍ത്തതായി സൗദി സായുധ സേന തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇത്തരം ആക്രമങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സുരക്ഷക്കും ഭീഷണിയാണെന്നും അറബ് സഖ്യസേന വക്താവ് വ്യക്തമാക്കി. അതേസമയം ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version