സൗദിയില്‍ മനുഷ്യക്കടത്തിന് പിഴ ശിക്ഷ കടുത്തതാകും

സൗദിയില്‍ പതിനേഴു വകുപ്പുകളുള്ള മനുഷ്യക്കടത്തു വിരുദ്ധ നിയമം പാസാക്കിയത് പത്തു വര്‍ഷം മുമ്പാണ്

റിയാദ്: മനുഷ്യക്കടത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പിഴ ശിക്ഷ നല്‍കാന്‍ ഒരുങ്ങി സൗദി. പത്തു ലക്ഷം റിയാല്‍ വരെ പിഴ നല്‍കാനാണ് തീരുമാനം. മനുഷ്യക്കടത്തിലൂടെ ഗാര്‍ഹിക തൊഴിലിനായി ലഭ്യമാക്കുന്നവര്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ചു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും പറ്റിച്ചും അധികര ദുര്‍വിനിയോഗം നടത്തിയും ജോലിചെയ്യിക്കുന്നതും മനുഷ്യക്കടത്തിന് തുല്യമായ കുറ്റമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കുന്നതിന് മനുഷ്യക്കടത്തു വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുശാസിക്കുന്നുണ്ട്. സൗദിയില്‍ പതിനേഴു വകുപ്പുകളുള്ള മനുഷ്യക്കടത്തു വിരുദ്ധ നിയമം പാസാക്കിയത് പത്തു വര്‍ഷം മുമ്പാണ്.

Exit mobile version