വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തു; കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു

ഇരുവരും തമ്മില്‍ പ്രണയത്തിലായതിന് ശേഷം പ്രതി യുവതിയ്ക്ക് പണം നല്‍കിയിരുന്നു. പിന്നീട് യുവതി പ്രതിയുമായി അകലം പാലിക്കുകയും തന്നെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യതു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ യുവതിയെ കൊല്പപെടുത്തിയത്

യുഎഇ: യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു. സംഭവത്തില്‍ ബംഗ്ലാദേശ് പൗരനാണ് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 28 കാരിയായ ചൈനക്കാരിയെ കൊലപ്പെടുത്തിയതിനാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

ഇരുവരും തമ്മില്‍ പ്രണയത്തിലായതിന് ശേഷം പ്രതി യുവതിയ്ക്ക് പണം നല്‍കിയിരുന്നു. പിന്നീട് യുവതി പ്രതിയുമായി അകലം പാലിക്കുകയും തന്നെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യതു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ യുവതിയെ കൊല്പപെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് പ്രതി കാമുകിയുടെ ജോലിസ്ഥലത്ത് എത്തുകയും യുവതിയുമായി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. താനുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെന്നും പ്രതി കാമുകിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതെല്ലം കാമുകി എതിര്‍ത്തതോടെ പ്രതി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് പോലീസിന് പിടിവള്ളിയായത്.

Exit mobile version