ന്യൂനമര്‍ദ്ദം; ഒമാനില്‍ തിങ്കളാഴ്ച വരെ കനത്ത മഴ പെയ്യാന്‍ സാധ്യത; ജാഗ്രതാ പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: തിങ്കളാഴ്ച രാവിലെ വരെ ഒമാനില്‍ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതു ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇന്ന് രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

ന്യൂന മര്‍ദ്ദം ശക്തിയാര്‍ജിച്ചതു മൂലം ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുള്ളതായിട്ടാണ് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിയ, മസ്‌കറ്റ്, ശര്‍ഖിയ മേഖലകളില്‍ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ന്യൂനമര്‍ദം തിങ്കളാഴ്ച യോടുകൂടി മാത്രമേ ദുര്‍ബലമാകുകയുള്ളൂ. വ്യാഴാച രാത്രി മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്.

ശക്തമായ മഴ തുടരുന്നതിനാല്‍ അപകട മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാണമെന്നും റോയല്‍ ഒമാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

Exit mobile version