സൗദിയില്‍ കാലാവസ്ഥ വ്യതിയാനം; ചിലയിടത്ത് മഴയും ചിലയിടത്ത് പൊടിക്കാറ്റും,മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ ഖസീം എന്നിവിടങ്ങളില്‍ കാലവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

റിയാദ്: യുഎഇയില്‍ കാലാവസ്ഥയ്ക്ക് മാറ്റം. ഇന്നലെ സൗദിയുടെ മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ പല സ്ഥലങ്ങളിലും മഴ ലഭിച്ചിരുന്നു എന്നാല്‍ മറ്റു പല സ്ഥലങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ ഖസീം എന്നിവിടങ്ങളില്‍ കാലവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജുബൈല്‍, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങിയ പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയുള്ള മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ പൊടിക്കാറ്റ് വീശുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫെന്‍സ് അറിയിച്ചിട്ടുണ്ട്.

Exit mobile version