പ്രവാസി മലയാളികള്‍ കനിഞ്ഞു; ശ്രീലങ്കന്‍ യുവതിക്കും കുട്ടികള്‍ക്കും ലഭിച്ചത് പുത്തന്‍ വീട്

പത്തനംതിട്ട ജില്ലയില്‍ പൂക്കോടാണ് പ്രവാസികളുടെ കൂട്ടായ്മയായ 'പനോരമ' യുടെ കാരരണ്യത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്

ദമാം: പ്രവാസികളുടെ സഹായത്താല്‍ ശ്രീലങ്കന്‍ യുവതിക്കും കുട്ടികള്‍ക്കും വീടൊരുക്കി. പത്തനംതിട്ട വാഴമുട്ടം സ്വദേശി അജി ഫിലിപ്പിന്റെ ഭാര്യയും ശ്രീലങ്കക്കാരിയുമായ ദുല്‍പ്പയ്ക്കും മക്കള്‍ക്കുമാണ് വീടൊരുക്കിയത്. പത്തനംതിട്ട ജില്ലയില്‍ പൂക്കോടാണ് പ്രവാസികളുടെ കൂട്ടായ്മയായ ‘പനോരമ’ യുടെ കാരരണ്യത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്.

ദുബായില്‍ വെച്ചാണ് അജിയും ദുല്‍പയും വിവാഹിതരായത്. ജോലി നഷ്ടപ്പെട്ട് കുടുംബവുമായി കേരളത്തില്‍ എത്തിയ അജി 2010 ല്‍ ഒരു അപകടത്തില്‍ മരിച്ചു. ഭര്‍ത്താവ് മരിച്ചതോടെ ഈ കുടുംബത്തെ കൈയൊഴിഞ്ഞു. ആതോടെ ജീവിക്കാവ് വകയില്ലാതെ ദുല്‍പ്പ കുട്ടികളെ കോട്ടയത്ത് അനാഥാലയത്തിലാക്കി.

മൂത്ത മകന്‍ ഒന്‍പതാം ക്ലാസ്സിലും രണ്ടാമത്തെ മകന്‍ ആറാം ക്ലാസ്സിലുമാണ് ഇപ്പോള്‍ പഠിക്കുന്നുത്. തുടര്‍ന്ന് ഇവരുടെ സാഹചര്യം മനസിലാക്കിയ പനോരമയുടെ ഇടപെടലില്‍ പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ഗിരിജ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ വിഷയത്തില്‍ ഇടപെട്ട് നീതി ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.

തുടര്‍ന്നാണ് പ്രവാസികളുടെ കൂട്ടായ്മയായ പനോരമ ദുല്‍പ്പയ്ക്കും മക്കള്‍ക്കും വീട് വെച്ച് കൊടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ദമ്മാമില്‍ നടന്ന പനോരമയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍വെച്ചാണ് ദുല്‍പ്പയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്.

Exit mobile version