യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്‌റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

അബുദാബി: യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്‌റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 500 മീറ്ററില്‍ താഴെയാണ് ദൂരക്കാഴ്ച സാധ്യമായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കനത്ത മൂടല്‍ മഞ്ഞ് രേഖപ്പെടുത്തിയത്.

വാഹന യാത്രക്കാര്‍ക്ക് കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ യുഎഇയില്‍ ഉണ്ടായ മഴയില്‍ 110 വാഹനാപകടങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച വരെ യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version