സൗദി ചലച്ചിത്രമേള; ആവേശം പകര്‍ന്ന് സല്‍മാന്‍ ഖാനും

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ കാണാനെത്തിയ ആരാധകരുടെ ആവേശം സൗദിയുടെ സാംസ്‌കാരിക -ചലച്ചിത്ര മേഖലയിലെ വ്യത്യസ്ത കാഴ്ചയായി

റിയാദ്: സൗദി ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സൗദിയിലെത്തി. ഓസ്‌കാര്‍ പുരസ്‌കാര ജേതാവും അമേരിക്കന്‍ നടനുമായ ക്യൂബ ഗൂഡിംഗ് ജൂനിയര്‍ എന്നിവരാണ് ഇന്നലെത്തെ മുഖ്യാതിഥികള്‍.

ആദ്യമായാണ് ഇന്ത്യന്‍ സിനിമാ താരം സൗദിയുടെ ഔദ്യോഗിക അതിഥിയായി എത്തുന്നത്. ദഹ്റാന്‍ കിംഗ് അബ്ദുള്‍അസീസ് വേള്‍ഡ് കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ കാണാനെത്തിയ ആരാധകരുടെ ആവേശം സൗദിയുടെ സാംസ്‌കാരിക -ചലച്ചിത്ര മേഖലയിലെ വ്യത്യസ്ത കാഴ്ചയായി.

മണിക്കൂറുകള്‍ക്കകം തന്നെ മേളയ്ക്കുള്ള പ്രവേശന ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ് പോയതായി സംഘാടകര്‍ അറിയിച്ചു. ചലച്ചിത്രപ്രേമികളുടെ വര്‍ദ്ധന ചലച്ചിത്ര മേഖലയ്ക്ക് പ്രതീക്ഷ നല്കുന്നതാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഹമ്മദ് എം അല്‍ മുല്ല വ്യക്തമാക്കിയ്ത.

Exit mobile version