വ്യോമഗതാഗതം നിയന്ത്രിക്കാന്‍ ഇനി വനിതകളും; സൗദിയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി സ്വദേശി വനിതകളെ നിയമിച്ചു

എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി വനിതകളെ നിയമിക്കുവാന്‍ 2017ലാണ് സൗദി തീരുമാനിച്ചത്

സൗദി: സൗദിയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി 11 സ്വദേശി വനിതകള്‍ നിയമിതരായി. ഈ മേഖലയില്‍ ആദ്യമായാണ് സൗദിയില്‍ വനിതകള്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി വനിതകളെ നിയമിക്കുവാന്‍ 2017ലാണ് സൗദി തീരുമാനിച്ചത്.

ജിദ്ദയിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലാണ് ഇവര്‍ ജോലിയാരംഭിച്ചത്. എയര്‍നാവിഗേഷന്‍ സര്‍വ്വീസസ് കമ്പനിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ യുവതികള്‍ക്കാണ് നിയമനം. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് നിയമനം.

ഇവരെ കൂടാതെ മറ്റു പതിനഞ്ചു യുവതികള്‍കൂടി ഇപ്പോള്‍ പരിശീലനം നേടി കൊണ്ടിരിക്കുകയാണ്. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുക എന്ന ലലക്ഷത്തോടെയാണ് ഈ മോഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കിയത്. ഇവരെ കൂടാതെ മറ്റു പതിനഞ്ചു യുവതികള്‍കൂടി ഇപ്പോള്‍ പരിശീലനം നേടി കൊണ്ടിരിക്കുകയാണ്.

Exit mobile version