സൗദിയില്‍ വിമാനം വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

സൗദി എയര്‍ലൈന്‍സ് വിമാനമാണ് 21 മണിക്കൂര്‍ വൈകിയത്. സൗദിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം യാത്രക്കാരനാണ് പരാതിയുമായി രംഗത്ത് എത്തിയത്

സൗദി: വിമാനം വൈകിയതിനെ തുടര്‍ന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ സൗദി കോടതി. സൗദി എയര്‍ലൈന്‍സ് വിമാനമാണ് 21 മണിക്കൂര്‍ വൈകിയത്. സൗദിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം യാത്രക്കാരനാണ് പരാതിയുമായി രംഗത്ത് എത്തിയത്.

സ്വദേശിയായ അബ്ദുല്ലാ അല്‍റഷീദിയാണ് തനിക്കും കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അതേസമയം വിമാനം വൈകിയത് കൊണ്ട് തനിക്കും കുടുംബത്തിനും സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

പരാതി പരിശോധിച്ച മൂന്നംഗ കോടതി ബഞ്ച് നഷ്ടപിഹാരമായി സ്വദേശിക്ക് 60617 റിയാല്‍ നല്‍കാന്‍ ഉത്തരവിട്ടു. ശേഷം കോടതി വിധിയുടെ പകര്‍പ്പ് പരാതിക്കാരന് കൈമാറുകയും ചെയ്തു.

എത്രയും വേഗം തന്നെ കോടതി വിധി നടപ്പിലാക്കാന്‍ എയര്‍ലൈന്‍സ് അധികൃതരോട് സൗദി കോടതി ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതാണ് കോടതി വിധിയെന്ന് മുഹമ്മദ് അബ്ദുല്ലാ അല്‍റഷീദി പ്രതികരിച്ചു.

Exit mobile version