ഒമാനിലെ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണമുണ്ടാക്കി; പ്രവാസി പിടിയില്‍

മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിലായത്തിലെ പല ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയത്

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികള്‍ പിടിയില്‍. ഒമാനിലെ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തതിന് പ്രവാസികള്‍ പിടിയിലായത്. സംഭവം സുവൈഖ് വിലായത്തിലാണ്. നോര്‍ത്ത് ബാതിന മുനിസിപ്പാലിറ്റിയാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്.

മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിലായത്തിലെ പല ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് അറസ്റ്റുണ്ടായത്. ഇവിടെ ഖബ്ബൂസ് ഉണ്ടാക്കിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങളും പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വൃത്തി ഹീനമായി കണ്ടെത്തിയ ഹോട്ടല്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പൂട്ടിച്ചു.

Exit mobile version