ഒമാനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 582 പ്രവാസി നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായി

ഒമാനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 582 പ്രവാസി നഴ്‌സുമാര്‍ക്കാണ് ജോലി നഷ്ടമായതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു

മസ്‌കറ്റ്: പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായി നിരവധി പ്രവാസി നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായി. ഒമാനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 582 പ്രവാസി നഴ്‌സുമാര്‍ക്കാണ് ജോലി നഷ്ടമായതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇവര്‍ക്ക് പകരമായി 449 സ്വദേശികളെ നിയോഗിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമാനില്‍ വിദേശികളുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരുന്നു. ഇക്കാലയളവില്‍ സ്വദേശി നഴ്‌സുമാരുടെ എണ്ണം 8562ല്‍ നിന്ന് 8877ലേക്ക് വര്‍ദ്ധിപ്പിച്ചു.

സ്വദേശിവത്കരണം 62 ശതമാനമായി വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ സ്വദേശികള്‍ നഴ്‌സിങ് രംഗത്തേക്ക് വരുന്നതോടെ പ്രവാസി നാഴ്‌സുമാര്‍ക്ക് ജോലി നഷ്ടമാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന നടപടിയാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്നത്.

Exit mobile version