ഒമാനില്‍ മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്താന്‍ തീരുമാനം

ഹാനികരമായ ഉല്‍പന്നങ്ങളില്‍ ശീതള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും നൂറ് ശതമാനവും നികുതിയാണ് സെലക്ടീവ് ടാക്സ് പദ്ധതിയുടെ ഭാഗമായി ചുമത്തുക

മസ്‌കറ്റ്: ഒമാനില്‍ മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്താന്‍ തീരുമാനം. നികുതി വര്‍ധനവ് ജൂണ്‍ പകുതി മുതല്‍ നിലവില്‍ വരും. സൗദി അറേബ്യയിലും യുഎഇയിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി ഇതിനകം നിലവില്‍ വന്നിട്ടുണ്ട്.

പുകയില, മദ്യം, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍. ഹാനികരമായ ഉല്‍പന്നങ്ങളില്‍ ശീതള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും നൂറ് ശതമാനവും നികുതിയാണ് സെലക്ടീവ് ടാക്സ് പദ്ധതിയുടെ ഭാഗമായി ചുമത്തുക.

നിയമം നടപ്പാക്കിയതായുള്ള സുല്‍ത്താന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. ഈ സാഹചര്യത്തിലാണ്
ഒമാനില്‍ നികുതി ചുമത്തുന്നത്. 90 ദിവസത്തിന് ശേഷമാകും നിയമം പ്രാബല്ല്യത്തില്‍ വരുക.

Exit mobile version