വീണ്ടും സിനിമ തീയ്യേറ്ററുകള്‍ തുടങ്ങാന്‍ അനുമതി നല്‍കി സൗദി സര്‍ക്കാര്‍

കമ്പനിയുടെ പദ്ധതി അനുസരിച്ച് ഈ വര്‍ഷം ആറ് തീയ്യേറ്ററുകള്‍ തുറക്കാനാണ് നെക്സ്റ്റ് ജെനറേഷന്‍ കമ്പനിക്ക് ലൈസന്‍സ് നല്‍കിയത്. ഇവിടങ്ങളില്‍ 50 സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടത്തും

റിയാദ്: സിനിമാ തീയ്യേറ്ററുകള്‍ തുടങ്ങാന്‍ ഒരു കമ്പനിക്ക് കൂടി അനുമതി നല്‍കി സൗദി സര്‍ക്കാര്‍. ‘നെക്സ്റ്റ് ജെനറേഷന്‍’ എന്ന സ്വദേശി കമ്പനിക്കാണ് അനുമതി നല്‍കിയത്. മൂവി എന്ന പേരിലായിരിക്കും കമ്പനിയുടെ കീഴില്‍ വരുന്ന തീയറ്ററുകള്‍ പ്രവര്‍ത്തിക്കുക.

കമ്പനിയുടെ പദ്ധതി അനുസരിച്ച് ഈ വര്‍ഷം ആറ് തീയ്യേറ്ററുകള്‍ തുറക്കാനാണ് നെക്സ്റ്റ് ജെനറേഷന്‍ കമ്പനിക്ക് ലൈസന്‍സ് നല്‍കിയത്. ഇവിടങ്ങളില്‍ 50 സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടത്തും. സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രി തുര്‍ക്കി അല്‍ ഷബാനയാണ് കമ്പനിക്ക് ലൈസന്‍സ് കൈമാറിയത്.

രാജ്യത്ത് സിനിമ തീയറ്ററുകള്‍ തുടങ്ങാന്‍ സ്വദേശി സ്ഥാപനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും ലൈസന്‍സിനുള്ള നടപടികള്‍ ലഘൂകരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇതുവരെ രാജ്യത്ത് നിലവില്‍ ആറ് സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയ്ത.

Exit mobile version