ഒമാനില്‍ വാണിജ്യ പ്രാധാന്യമുള്ള ‘ലോബ്‌സ്റ്റര്‍’ സീസണിന് തുടക്കമായി

മാനിലെ ദോഫാര്‍, അല്‍ വുസ്ത, ഷര്‍ഖിയ എന്നീ പ്രദേശങ്ങളിലെ സമുദ്രത്തില്‍ നിന്നുമാണ് കൂടുതലും ലോബ്‌സ്റ്ററുകളെ ലഭിക്കാറുള്ളത്

ഒമാന്‍: ഒമാനില്‍ വംശനാശം സംഭവിക്കുന്ന ലോബ്‌സ്റ്റര്‍ സീസണിന് തുടക്കമായി. ആഗോളതലത്തില്‍ വളരെയധികം വാണിജ്യ പ്രാധാന്യമുള്ള കടല്‍ജീവിയാണ് ലോബ്സ്റ്ററുകള്‍. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ്
ലോബ്‌സ്റ്ററുകളെ പിടിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളു.

മാനിലെ ദോഫാര്‍, അല്‍ വുസ്ത, ഷര്‍ഖിയ എന്നീ പ്രദേശങ്ങളിലെ സമുദ്രത്തില്‍ നിന്നുമാണ് കൂടുതലും ലോബ്‌സ്റ്ററുകളെ ലഭിക്കാറുള്ളത്. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായ മത്സ്യ ബന്ധനത്തില്‍ ലോബസ്റ്ററുകള്‍ക്ക് വംശനാശം സംഭവിച്ചു.

തുര്‍ന്നാണ് ഒമാന്‍ കാര്‍ഷിക മന്ത്രാലയം ലോബ്സ്റ്റര്‍ കൂടുതലായി കണ്ടുവരുന്ന മേഖല സൂക്ഷ്മമായി നിരീക്ഷിക്കുകയും, മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തു. ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക, യൂറോപ് തുടങ്ങിയ രാജ്യങ്ങളാണ് ഒമാന്‍ ലോബ്സ്റ്ററിന്റെ പ്രധാന വിപണികള്‍.

ലോബ്സ്റ്ററിന്റെ പ്രജനന സമയത്തും, എട്ട് സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള സമയത്തും ഇവയെ കടലില്‍ നിന്നും പിടിക്കരുതെന്ന് കര്‍ശന നിയമവുമുണ്ട്.

Exit mobile version