രണ്ട് പതിറ്റാണ്ടിലേറെ എമിഗ്രേഷനില്‍ ജോലി ചെയ്തു; ആത്മാര്‍ത്ഥ സേവനം കാഴ്ചവെച്ച മലയാളിയ്ക്ക് അവിസ്മരണീയമായ യാത്രയയപ്പ് നല്‍കി ദുബായ്, വിലപിടിപ്പുള്ള സമ്മാനങ്ങളും അംഗീകാര പത്രങ്ങളും സ്വന്തമാക്കി മലപ്പുറം സ്വദേശിയ്ക്ക് മടക്കം

പിതാവ് പരേതനായ ഹസന്‍ മണമ്മല്‍ അയച്ച ഗാര്‍ഹിക വിസയിലായിരുന്നു നാസര്‍ യുഎഇലേക്ക് എത്തിയത്.

ദുബായ്: രണ്ട് പതിറ്റാണ്ടിലേറെ എമിഗ്രേഷനില്‍ ജോലി ചെയ്ത് ആത്മാര്‍ത്ഥ സേവനം കാഴ്ചവെച്ച മലയാളിയ്ക്ക് അവിസ്മരണീയ യാത്രയയപ്പ് നല്‍കി ദുബായ്. 24 വര്‍ഷം എമിഗ്രേഷനില്‍ ഏവരുടെയും സ്‌നേഹവും വിശ്വാസവും പിടിച്ചുപറ്റിയ ജീവനക്കാരന്‍ മലപ്പുറം എടരിക്കോട് സ്വദേശി നാസര്‍ മണമ്മലിനാണ് ഗംഭീര യാത്രയയപ്പ് നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ വകുപ്പിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രത്യേകമായി നാസറിന് യാത്രയയപ്പ് ചടങ്ങുകള്‍ സംഘടിപ്പിച്ചു. വിലപിടിപ്പുള്ള സമ്മാനങ്ങളും അംഗീകാര പത്രങ്ങളും നല്‍കിയാണ് നാസറിനെ ഉദ്യോസ്ഥര്‍ പ്രശംസിച്ചത്. ദുബായ് എമിഗ്രേഷനില്‍ ജോലി ചെയ്യുന്ന മലയാളി സഹപ്രവര്‍ത്തകരും യാത്രാ മംഗളങ്ങള്‍ നേരാന്‍ ചടങ്ങില്‍ സന്നിഹിതരായി. വകുപ്പിന്റെ മുഖ്യകാര്യാലയമായ ജാഫ്ലിയ ഓഫീലാണ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സ്‌നേഹവായ്പ്പുകള്‍ നാസര്‍ ഏറ്റുവാങ്ങിയത്.

പിതാവ് പരേതനായ ഹസന്‍ മണമ്മല്‍ അയച്ച ഗാര്‍ഹിക വിസയിലായിരുന്നു നാസര്‍ യുഎഇലേക്ക് എത്തിയത്. പിതാവ് ജോലി ചെയ്യുന്ന വീട്ടില്‍ ഒരു വര്‍ഷം ജോലിചെയ്തു. തുടര്‍ന്ന് പിതാവിന്റെ ജ്യേഷ്ഠസഹോദരന്‍ ഹൈദ്രോസിനുള്ള വകുപ്പിലെ ഉന്നതരുമായുള്ള സൗഹൃദത്തിന്റെ ബലത്തില്‍ ദുബായ് എമിഗ്രേഷനില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ലഭിക്കുകയായിരുന്നു. ശേഷം നീണ്ടവര്‍ഷക്കാലും സേവനം അനുഷ്ഠിക്കുകയായിരുന്നു.

ഹുസ്‌നയാണ് നാസറിന്റെ ഭാര്യ. മുബഷിര്‍ നാസര്‍, മുഹ്സിന്‍ നാസര്‍, മുര്‍ഷിദ ഷെറിന് എന്നിവരാണ് മക്കള്‍. ഈ രാജ്യത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ഉന്നതരായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സ്‌നേഹ വായ്പുകള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടാണെന്ന് നാസര്‍ പ്രതികരിച്ചു. ദുബായ് എമിഗ്രേഷന്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിക്ക് നന്ദി അറിയിച്ചു.

Exit mobile version