ഒമാന്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശികള്‍ക്ക് കാല്‍ ലക്ഷം തൊഴിലവസരങ്ങള്‍; ടൂറിസം മന്ത്രാലയം

യുഎഇയില്‍ വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,552 ഹോട്ടല്‍ മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്ന് ടൂറിസം മന്ത്രാലയം അറിച്ചു

മസ്‌കത്ത്: ഒമാനില്‍ വിനോദസഞ്ചാര മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്‌റിസി അറിച്ചു. യുഎഇയില്‍ വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,552 ഹോട്ടല്‍ മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്ന് ടൂറിസം മന്ത്രാലയം അറിച്ചു.

ഇത് പൂര്‍ത്തിയാകുന്നതോടെ 25,000 തൊഴിലവസരങ്ങളാണ് സ്വദേശികള്‍ക്ക് ലഭിക്കുക. എന്നാല്‍ ഇവയില്‍ 4,586 തൊഴിലവസരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്‌റിസി അറിയിച്ചു.

ടൂറിസം മേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് സ്വദേശികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2020ഓടെ 44 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും മന്ത്രി ഒമാന്‍ മജ്‌ലിസ് ശൂറയില്‍ വ്യക്തമാക്കി.

Exit mobile version