സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തി

സന്ദര്‍ശനത്തിന് സല്‍മാന്‍ രാജാവിന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുടെ ക്ഷണമുണ്ടായിരുന്നു

സൗദി: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തി. സൗദിയും ഈജിപ്തും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സല്‍മാന്‍ രാജാവിന്റെ ഈജിപ്ത് സന്ദര്‍ശനം.

പ്രസിഡണ്ട് അബ്ദുല്‍ ഫതാഹ് അല്‍സീസി രാജാവിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തി. സന്ദര്‍ശനത്തിന് സല്‍മാന്‍ രാജാവിന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുടെ ക്ഷണമുണ്ടായിരുന്നു. ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദില്‍ തിരിച്ചെത്തിയ ശേഷമാണ് രാജാവിന്റെ പര്യടനം.

വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും വിശദമായ ചര്‍ച്ചകള്‍ നടത്തും. മേഖലയിലെ സുരക്ഷാ വിഷയങ്ങള്‍, ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചയാകും.

Exit mobile version