ദുബായിയില്‍ തിരക്കേറിയ റോഡിന്റെ നടുഭാഗത്ത് വെച്ച് കാര്‍ ‘പണിമുടക്കി’; തിരക്കുകളുടെയും തിടുക്കക്കാരുടെ ഹോണടി വിളിയിലും വിയര്‍ത്ത് ഒട്ടി ഡ്രൈവര്‍; ഒന്നും ചോദിക്കാതെയും പറയാതെയും ഓടിവന്ന് കാര്‍ തള്ളി തൊഴിലാളി! വീഡിയോ

വാഹനം കേടായതിനെ തുടര്‍ന്ന് റോഡിന്റെ വലതുവശത്തെ ലൈനില്‍ കാര്‍ കുടുങ്ങിപ്പോയി.

ദുബായ്: ദുബായിയിയുടെ തിരക്കേറിയ നഗരത്തില്‍ പാതിവഴിയ്ക്ക് വെച്ച് കാര്‍ പണിമുടക്കി കഷ്ടത്തിലായ ആളെ സഹായിച്ച് തൊഴിലാളി. വഴിയില്‍ കുടുങ്ങിയ വാഹനം മീറ്ററുകളോളം ആണ് ഇയാള്‍ തള്ളി നീക്കിയത്. നന്മ നിറഞ്ഞ മനസിനും പ്രവൃത്തിയ്ക്കും അഭിനന്ദപ്രവാഹമാണ് ലഭിക്കുന്നത്.

വാഹനം കേടായതിനെ തുടര്‍ന്ന് റോഡിന്റെ വലതുവശത്തെ ലൈനില്‍ കാര്‍ കുടുങ്ങിപ്പോയി. ട്രാഫിക് തടസ്സമുണ്ടായി മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ ഒറ്റയ്ക്ക് നിന്ന് ആശങ്കയിലായ കാര്‍ ഡ്രൈവറെ തൊഴിലാളി സഹായിക്കുകയായിരുന്നു. മറ്റുള്ള തിടുക്കക്കാരുടെ സമയം പോലും നഷ്ടമായപ്പോള്‍ കാര്‍ മുതലാളി വന്‍ ആശങ്കയില്‍ ആവുകയായിരുന്നു. ഇതോടെ ഇയാളെ സഹായിക്കാനായി തൊഴിലാളി എത്തുകയായിരുന്നു.

ഈ കാഴ്ച കണ്ട മറ്റൊരു വഴിയാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ നൂറുകണക്കിന് ആളുകള്‍ കാണുകള്‍ കമന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, ദുബായിയില്‍ ഏത് റോഡാണെന്നോ തൊഴിലാളി ഏത് രാജ്യക്കാരനാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഡ്രൈവിങ് ലൈന്‍സെടുക്കാനോ, കാര്‍ വാങ്ങിക്കാനോ കഴിവില്ലാത്തവനാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് പരിശുദ്ധമാണെന്നാണ് തൊഴിലാളിയെക്കുറിച്ച് ഒരാളുടെ കമന്റ്.

Exit mobile version