‘ജസ്റ്റിസ് ഫോര്‍ സക്കറിയ’ സൗദിയെ ഞെട്ടിച്ച ആറു വയസുകാരന്റെ ക്രൂര കൊലപാതകത്തില്‍ നീതി തേടി ജനം, വ്യാപക പ്രതിഷേധം

അവരോട് നിങ്ങള്‍ ശിയാ മുസ്ലീം ആണോയെന്ന് ഒരാള്‍ ചോദിച്ചു

റിയാദ്: ശിയാ മുസ്ലീം ആയതിന്റെ പേരില്‍ ആറുവയസുകാരനെ സ്വന്തം മാതാവിന്റെ മുന്‍പില്‍ ഇട്ട് തലയറുത്തു കൊന്നതില്‍ സൗദിയില്‍ പ്രതിഷേധം ആര്‍ത്തിരമ്പുന്നു. ജസ്റ്റിസ് ഫോര്‍ സക്കറിയ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സൗദിയില്‍ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തുന്നത്. മദീനയിലെ പള്ളി സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും.

അവരോട് നിങ്ങള്‍ ശിയാ മുസ്ലീം ആണോയെന്ന് ഒരാള്‍ ചോദിച്ചു. അതെയെന്ന് മാതാവ് പറഞ്ഞപ്പോള്‍ അവരെ തള്ളിയിട്ട് മകനെ പിടിച്ചുകൊണ്ടുപോയി അമ്മയുടെ മുമ്പില്‍വെച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സക്കറിയയ്ക്ക് നീതി ആവശ്യപ്പെട്ട് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.

സൗദി അറേബ്യന്‍ ജനസംഖ്യയില്‍ നാലില്‍ മൂന്ന് ഭാഗവും സുന്നി വിഭാഗക്കാരാണ്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് അക്രമി കൊലപാതകം നടത്തിയത്. കുട്ടിയുടെ മാതാവ് അല്‍പ്പം അകലെ നിന്ന് സംഭവം കാണുന്നുണ്ടായിരുന്നു. അവര്‍ നിലവിളിക്കുകയും തടയാന്‍ ശ്രമിക്കുകയും പിന്നീട് ബോധരഹിതയായി വീഴുകയും ചെയ്തു. അക്രമി ടാക്‌സി ഡ്രൈവറാണ്.

Exit mobile version