സൗദിയില്‍ ലെവിന്‍ ഇളവിന് അംഗീകാരം; ഓഹരി വിപണിക്ക് വന്‍ കുതിപ്പ്

സൗദി ഓഹരി വിപണി കഴിഞ്ഞ മാസമുണ്ടാക്കിയ റെക്കോഡ് ഓഹരി നേട്ടം ഈ മാസം മറികടക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്

സൗദി: സൗദിയില്‍ ഓഹരി വിപണിക്ക് വന്‍ കുതിപ്പ്. സൗദി ഓഹരി വിപണി കഴിഞ്ഞ മാസമുണ്ടാക്കിയ റെക്കോഡ് ഓഹരി നേട്ടം ഈ മാസം മറികടക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കിരീടാവകാശി സമര്‍പ്പിച്ച ലെവി ഇളവ് പത്രികക്ക് സല്‍മാന്‍ രാജാവ് അംഗീകാരം കൊടുത്തതിന് പിന്നാലെയാണ് ഇന്ന് തുറന്ന ഓഹരി വിപണി 0.2 ശതമാനം ആണ് നേട്ടം ഉണ്ടാക്കിയത്.

സൗദി ബ്രിട്ടീഷ് ബാങ്ക് 2.3 ശതമാനവും കിഴക്കന്‍ പ്രവിശ്യാ നിര്‍മാണ കമ്പനികള്‍ 1.8 മുതല്‍ 3.4 ശതമാനം വരെ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി. ഇതോടെ അമ്പതിലേറെ ജീവനക്കാരുള്ള ശരാശരി കമ്പനികള്‍ക്കടക്കം ലെവി സംഖ്യ തിരിച്ചു ലഭിക്കുന്നത് വിപണിയില്‍ വന്‍ പ്രതീക്ഷാണ് പരത്തുന്നത്.

Exit mobile version