മോടി കൂടിയ പട്ടണങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ മക്കയും! വികസനപദ്ധതിക്ക് തുടക്കം

മക്കയിലെ പാതയോരങ്ങളില്‍ ഉള്ള ചുവരുകളില്‍ കൊത്തു പണികളും ചിത്രങ്ങളും ഉണ്ടാകുമെന്ന് കമ്മിറ്റി വ്യക്തമാക്കി

മക്ക: മക്ക പട്ടണത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ വികസനപദ്ധതിക്ക് തുടക്കം. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ മോടികൂടിയ പട്ടണങ്ങളുടെ പട്ടികയില്‍ മക്കയ്ക്ക് ഇടം നേടാനാകും.

ഇതിനായി വിവിധ മേധാവികളെ ഉള്‍പ്പെടുത്തി കൊണ്ട് കമ്മിറ്റി രൂപീകരിച്ചു. മക്കയിലെ മേയര്‍ എന്‍ജിനീയറാണ് ഇത് സംബന്ധിച്ച് തീരുമാനം വ്യക്തമാക്കിയത്. മോടി കൂട്ടേണ്ട സ്ഥലങ്ങള്‍ കമ്മിറ്റി നിര്‍ണയിക്കും. മക്കയിലെ പാതയോരങ്ങളില്‍ ഉള്ള ചുവരുകളില്‍ കൊത്തു പണികളും ചിത്രങ്ങളും ഉണ്ടാകുമെന്ന് കമ്മിറ്റി വ്യക്തമാക്കി.

അതിന് പുറമെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വിവാധ അലങ്കാര സ്തൂപങ്ങള്‍ സ്ഥാപിക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണ്, മക്ക പട്ടണത്തിന്റെ മോടി കൂട്ടാന്‍ രൂപീകരിച്ച കമ്മിറ്റി ഓരോ മാസവും യോഗം ചേരാനും നീരുമാനിച്ചിട്ടുണ്ട്.

Exit mobile version