സൗദിയില്‍ ഈ വര്‍ഷം നിര്‍മ്മാണ മേഖലയില്‍ വന്‍ നേട്ടം കൈവരിക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍

നിയോം, റിയാദ് മെട്രോ, ഹറം വികസന പദ്ധതികളാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതികള്‍. ഇത് കൂടാതെ വിവിധ വിനോദ പദ്ധതികളുടെ നിര്‍മാണവും സജീവമാകുന്നുണ്ട്\

സൗദി: സൗദി അറേബ്യയില്‍ ഇത്തവണ നിര്‍മ്മാണ മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍. നിയോം, റിയാദ് മെട്രോ, ഹറം വികസന പദ്ധതികളാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതികള്‍. ഇത് കൂടാതെ വിവിധ വിനോദ പദ്ധതികളുടെ നിര്‍മാണവും സജീവമാകുന്നുണ്ട്.

നിയോം പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയംഅഞ്ഞൂറ് ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണിത്. 26 ബില്യണ്‍ ചിലവുള്ള റിയാദ് മെട്രോയുടെ ആദ്യ ഘട്ടവും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിച്ചു. ഈ വര്‍ഷം മാത്രം 819 ബില്യണ്‍ ഡോളറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്.

2030ഓടെ സൗദിയിലെ 70 ശതമാനം പേര്‍ക്കും വീടുണ്ടാകും. ഈ വര്‍ഷം മൂന്ന് ലക്ഷം വീടുകള്‍ ആദ്യ പകുതിയില്‍ കൈമാറും. നിര്‍മ്മാണ മേഖല സജീവമായത് തൊഴിലവസരങ്ങള്‍ കൂടിയാണ് തുറന്നിടുന്നത് എന്ന് അധികൃതര്‍ അറിച്ചു.

Exit mobile version