ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി

കഴിഞ്ഞ നവംബറില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു

റിയാദ്: ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ അടക്കമുള്ള സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. കഴിഞ്ഞ നവംബറില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ലെങ്കിലും നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഫെബ്രുവരി മാസത്തില്‍ സന്ദര്‍ശനമുണ്ടായേക്കും. വരുന്ന ജൂണില്‍ ജപ്പാനില്‍ വെച്ച് നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് ധാരണയായിരുന്നു. സൗദി ആരാംകോയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

Exit mobile version