ഒമാന്‍ സമ്പദ്ഘടനയില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ 15.1 ശതമാനം നേട്ടം കൈവരിച്ചെന്ന് റിപ്പോര്‍ട്ട്

ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ 37.1 ശതമാനവും ഹൈഡ്രോ കാര്‍ബണ്‍ ഇതര മേഖലയില്‍ 5.1 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്

ഒമാന്‍: ഒമാന്‍ സമ്പദ്ഘടനയില്‍ കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 15.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ 37.1 ശതമാനവും ഹൈഡ്രോ കാര്‍ബണ്‍ ഇതര മേഖലയില്‍ 5.1 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്. അതെസമയം ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനവും സമ്പദ്ഘടനക്ക് വന്‍ ഉയര്‍ച്ചയാണുണ്ടാക്കിയത്.

പരമ്പരാഗത, ഇസ്ലാമിക് ബാങ്കുകള്‍ നവംബര്‍ അവസാനം വരെ മൊത്തം 25.1 ശതകോടി റിയാലാണ് മൊത്തം വായ്പയായി നല്‍കിയത്. സ്വകാര്യ മേഖലക്കുള്ള വായ്പ 5.8 ശതമാനത്തില്‍ നിന്ന് ഉയര്‍ന്ന് 22.2 ശതകോടി റിയാലായി മാറി.

അതോടെപ്പം തന്നെ ബാങ്കിങ് സംവിധാനത്തിലെ സ്വകാര്യ മേഖലയുടെ നിക്ഷേപം 3.9 ശതമാനം ഉയര്‍ന്ന് 14.5 ശതകോടി റിയാല്‍ ആയി മാറിയതും ഒമാന്‍ സമ്പദ്ഘടനയില്‍ വലിയ വളര്‍ച്ചയ്ക്ക് കാരണമായി. നിക്ഷേപക നയങ്ങളിലേതടക്കം മാറ്റങ്ങളും ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടതുമെല്ലാം രാജ്യത്തെ എണ്ണയിതര പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

 

Exit mobile version