സൗദിയില്‍ കനത്ത മഴ; വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി, വിമാന സര്‍വീസുകള്‍ വൈകി

ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ജിദ്ദ: സൗദിയില്‍ പലയിടങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തി. ജിദ്ദയിലും തബൂക്കിലുമാണ് ശക്തമായ മഴ പെയ്തത്. മഴ കാരണം വിമാന സര്‍വീസുകളും താറുമാറായി. കനത്ത മഴ കാരണം
ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പല വിമാനങ്ങളും വൈകിയാണ് ഇന്ന് സര്‍വീസ് ആരംഭിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് ജിദ്ദ ഖലീസില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. തബുകിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്നത്. അല്‍ജൗഫ്, മദീന തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് ശക്തമായ മഴയാണ് പെയ്തത്.

ശക്തമായ മഴയില്‍ തബുകിലെ മിക്ക റോഡുകളിലും വെള്ളം കയറിയിരിക്കുകയാണ്. പലസ്ഥലങ്ങളിലും വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട നിലയിലാണ്. മക്ക, മദീന, അല്‍ജൗഫ്, ജീസാന്‍, കിഴക്കന്‍ പ്രവിശ്യ, റിയാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version