റിപ്പബ്ലിക് ദിനം ആഘോഷിച്ച് പ്രവാസലോകം; യുഎഇയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളിലും ഇന്ത്യന്‍ എംബസിയിലും വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിച്ചു

യുഎഇയെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും ഇന്ത്യന്‍ എംബസിയിലും എഴുപതാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

റിയാദ്: യുഎഇയെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും ഇന്ത്യന്‍ എംബസിയിലും എഴുപതാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്തു ആഘോഷ പരിപാടി വിപുലമായി നടന്നു. തുടര്‍ന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ റിപബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളിലും എംബസിയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അംബാസഡര്‍ അഹമ്മദ് ജാവേദ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.

ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് പതാക ഉയര്‍ത്തി. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ടേ മുഖ്യാതിഥിയായി. നിരവധി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ചടങ്ങില്‍ പങ്കെടുത്തു.

മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ സ്ഥാനപതി മൂന്ന് മഹാവീര്‍ സലൂട്ട് സ്വീകരിച്ചു. ദാര്‍സൈത്, ഗുബ്ര , സീബ്, മ്‌ബെല , വാദികബീര്‍ , മസ്‌കറ്റ് എന്നി ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു പങ്കെടുത്തത്.

അതിന് പുറമെ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന് ചടങ്ങില്‍ സ്ഥാനപതി ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തിയ ശേഷം രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ഒമാന്റെ ഉള്‍പ്രദേശങ്ങളായ സലാല , സൂര്‍ , സൊഹാര്‍ ഇബ്രി എന്നിവടങ്ങളിലെ പ്രവാസി ഇന്ത്യന്‍ സമൂഹവും 70-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

 

Exit mobile version