ബഹ്റൈനില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവ്

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബഹറൈന്‍: ബഹ്റൈനില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി അധിക്യതര്‍ അറിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ ഏഴ് ശതമാനം ആണ് വര്‍ധനവുണ്ടാകും.

2018ല്‍ ഒമ്പത് ദശലക്ഷം പേര്‍ ബഹ്‌റൈന്‍ വിമാനത്താവളം വഴി യാത്ര ചെയ്തതായി സിവില്‍ ഏവിയേഷന്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഥാമിര്‍ അല്‍ കഅ്ബി വ്യക്തമാക്കി.

അതെസമയം 2018ല്‍ 6,24,000 എയര്‍ സര്‍വീസ്സുകള്‍ക്ക് ബഹ്‌റൈന്‍ എയര്‍ കണ്‍ട്രോള്‍ സെന്റര്‍ സേവനം നല്‍കിയതായും 2017നേക്കാള്‍ നാല് ശതമാനം വര്‍ധനവാണ് ഇത്തനവണ ഈ രംഗത്തുണ്ടായത് എന്ന് അതികൃതര്‍ വ്യക്തമാക്കി. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Exit mobile version