സൗദിയില്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ പിടിയിലാകുന്നു

ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അസ്സല്‍ പകര്‍പ്പുകള്‍ തന്നെയാണെന്ന് കണ്ടെത്തിയെങ്കിലും കൂടെ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി

സൗദി: സൗദിയില്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ പിടിയിലാകുന്നു. ആരോഗ്യ മന്ത്രാലയം നടത്തുന്ന പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം ദമ്മാമില്‍ പിടിക്കപ്പെട്ട ഗര്‍ഭിണിയായ മലയാളി നഴ്സിന് കോടതി ജാമ്യം അനുവദിച്ചു.

ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അസ്സല്‍ പകര്‍പ്പുകള്‍ തന്നെയാണെന്ന് കണ്ടെത്തിയെങ്കിലും കൂടെ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇത്തരത്തില്‍ തന്നെയാണ് പലരും പിടിയിലാകുന്നത്.

ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടവരില്‍ ചിലര്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്തിടെ നാട്ടിലേക്ക് തിരിച്ചിരുന്നു. മറ്റു ചിലര്‍ ഇപ്പോഴും സ്പോണ്‍സറുടെ ജാമ്യത്തിലാണ് കഴിയുന്നുണ്ടെന്ന വ്യക്തമായി.

 

 

 

 

 

 

Exit mobile version