പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ മലയാളി യുവാവിന്റെ ശിക്ഷ ഇരട്ടിയാക്കി

രാജ്യത്തിനും പ്രാവാചകനുമെതിരെ അപകീര്‍ത്തിപരമായി ഒരു വനിതയുമായി ട്വിറ്ററില്‍ നടത്തിയ ആശയ വിനിമയത്തെത്തുടര്‍ന്നാണ് ദമ്മാമില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന വിഷ്ണുവിനെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തത്

റിയാദ്: സൗദിയില്‍ നിയമ വ്യവസ്ഥക്ക് എതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തിയ യുവാവിന്റെ ശിക്ഷ ഇരട്ടിയാക്കി. ആലപ്പുഴ സ്വദേശി വിഷ്ണു ദേവിന്റെ ശിക്ഷയാണ് ഇരട്ടിച്ചത്.
രാജ്യത്തിനും പ്രാവാചകനുമെതിരെ അപകീര്‍ത്തിപരമായി ഒരു വനിതയുമായി ട്വിറ്ററില്‍ നടത്തിയ ആശയ വിനിമയത്തെത്തുടര്‍ന്നാണ് ദമ്മാമില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന വിഷ്ണുവിനെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ശിക്ഷ പുനഃപരിശോധിക്കാന്‍ അപ്പീല്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയില്‍ നിന്നും ശിക്ഷ പത്തു വര്‍ഷമായി ദമ്മാം ക്രിമിനല്‍ കോടതി വര്‍ദ്ധിപ്പിച്ചത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തന്നതിന്റെ ശിക്ഷ കര്‍ശനമാക്കിയ ശേഷം ഒരു ഇന്ത്യക്കാരന്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണ് വിഷ്ണു ദേവിന്റേത്.

Exit mobile version