ദമ്മാമില്‍ റോഡ് മുറിച്ചുകടക്കുന്നതിന്നിടെ വാഹനം തട്ടി മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി കുഞ്ഞാലന്‍ ഹാജിയുടെ മകനാണ് മൊയ്തീന്‍ കുട്ടി അപ്പട.

ദമ്മാം: ദമ്മാം 91ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മൊയ്തീന്‍ കുട്ടി അപ്പട മരിച്ചു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി കുഞ്ഞാലന്‍ ഹാജിയുടെ മകനാണ് മൊയ്തീന്‍ കുട്ടി അപ്പട. തിങ്കളാഴ്ച്ച രാത്രി ഇശാ നമസ്‌കാരത്തിന്നായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

ദമ്മാമില്‍ ബൂഫിയ ജോലി 20 വര്‍ഷത്തിലേറെയായി ചെയ്തു വരികയായിരുന്നു. മൃതദേഹം അല്‍ മുവാസത്ത് ഹോസ്പിറ്റലിലാണുള്ളത്. ബന്ധുക്കളും സുഹൃത്തുക്കളും ഹോസ്പിറ്റലിലെത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുവാനാണ് ശ്രമം..

Exit mobile version