കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്. ഭര്‍ത്താവില്‍ നിന്ന് താന്‍ അനുഭവിച്ച ക്രൂരതകള്‍ വിശദീകരിക്കുന്നതാണ് ശബ്ദ സന്ദേശം.’തന്നെ അയാള്‍ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ലാത്തത് കൊണ്ട് ചെയ്യാനാകുന്നില്ലെന്നും അതുല്യ ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.
‘താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി. സഹിക്കാന്‍ വയ്യ. അനങ്ങാന്‍ വയ്യ, വയറെല്ലാം ചവിട്ടി,ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥയാണ്. പറ്റുന്നില്ലെടീ..ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല’. കരഞ്ഞുകൊണ്ട് അതുല്യ പറയുന്നു.ഈ സന്ദേശമടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കുടുംബം പൊലീസിന് കൈമാറി.