അബുദാബില്‍ കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു; അനുശോചനത്തോടൊപ്പം ഉപദേശവുമായി അബുദാബി പോലീസ്

സംഭവത്തില്‍ അബുദാബി പൊലീസ് അനുശോചനം അറിയിക്കുന്നതിനൊപ്പം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പൊലീസ് ഉപദേശിച്ചു. തുര്‍ന്ന് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക സംവിധാനങ്ങളും കൗണ്‍സിലിങ് സെന്ററുകളും രാജ്യത്തുണ്ടെന്നും അവ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു

അബുദാബി: അബുദാബിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു. സംഭവത്തില്‍ പ്രതിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ദേഷ്യം സഹിക്കാനാവാതെ ഒന്നിലെറെ തവണ കുത്തിയാണ് പ്രതി ഭാര്യയെ കൊന്നതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം തുടര്‍ നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന്‍ കൈമാറി.

ഈ സംഭവത്തില്‍ അബുദാബി പൊലീസ് അനുശോചനം അറിയിക്കുന്നതിനൊപ്പം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പൊലീസ് ഉപദേശിച്ചു. തുര്‍ന്ന് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക സംവിധാനങ്ങളും കൗണ്‍സിലിങ് സെന്ററുകളും രാജ്യത്തുണ്ടെന്നും അവ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. ബോധവല്‍കരണത്തിന്റെ ഭാഗമായി ദമ്പതിമാര്‍ പരസ്പരം ക്ഷമ കാണിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കുകയും ചെയ്തു.

Exit mobile version