ഹൃദയാഘാതം; ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു

മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി യുവാവിന് ബഹ്‌റൈനില്‍ ദാരുണാന്ത്യം. പാലക്കാട് എടവക്കാട് തട്ടത്തായത്തതില്‍ മുഹമ്മദ് മുസ്തഫ (43) ആണ് മരിച്ചത്.

സല്‍മാനിയ ഹോസ്പിറ്റലില്‍വെച്ചാണ് അന്ത്യം. സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരനാണ് ഇദ്ദേഹം.

പതിനഞ്ച് വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍ താമസിച്ച് വരികയാണ്. ബഹ്‌റൈനിലെ അല്‍ നൂര്‍ സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

Exit mobile version