പ്രവാസികള്‍ ജാഗ്രതൈ; വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക! പണം തട്ടാന്‍ പുതിയ വഴിയുമായി സംഘം

രിചയമുള്ളവരുടെയും സുഹൃത്തുക്കളുടെയും പേരില്‍ അവരുടെ ഇ-മെയില്‍ വിലാസത്തില്‍ നിന്നു പോലും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചതായി പലരും പറയുന്നു.

അബുദാബി: യുഎഇയില്‍ പണം തട്ടാന്‍ ലക്ഷ്യമിട്ട് വിവിധ തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ്. പരിചയമുള്ളവരുടെയും സുഹൃത്തുക്കളുടെയും പേരില്‍ അവരുടെ ഇ-മെയില്‍ വിലാസത്തില്‍ നിന്നു പോലും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചതായി പലരും പറയുന്നു.

നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനത്തിന്റെ പേരില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങള്‍ ലഭിച്ചതായി പലരും അറിയിച്ചു.

ഇതിന് പുറമെ നിങ്ങളുടെ യുഎഇ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി ഉടന്‍ അവസാനിക്കുമെന്നും ലൈസന്‍സ് പുതുക്കുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടിന്റെയോ കാര്‍ഡുകളുടെയോ വിവരങ്ങള്‍ ശേഖരിച്ച് അതില്‍ നിന്ന് തട്ടിപ്പ് നടത്തുന്നതാണ് രീതി. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇത്തരം കാര്യങ്ങള്‍ ഉറപ്പുവരുത്തിയില്ലെങ്കില്‍ തട്ടിപ്പുകാരുടെ കുഴിയില്‍ ചാടുമെന്നാണ് മുന്നറിയിപ്പ്.

പണമില്ലാതെ കുടുങ്ങിയെന്നും അത്യാവശ്യമായി ഒരു അക്കൗണ്ടിലേക്ക് കുറച്ച് പണം അയക്കമമെന്നും കാണിച്ച് പലര്‍ക്കും അടുത്ത സുഹൃത്തുക്കളുടെ നമ്പറില്‍ നിന്ന് മേസ്ജ് ലഭിച്ചിട്ടുമുണ്ട്. സുഹൃത്തുക്കളുടെ നമ്പര്‍ ഹാക്ക് ചെയ്താണ് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത്. വിളിച്ച് നോക്കുകയോ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെ ഉറപ്പുവരുത്തുകയോ ചെയ്യാതെ പണം അയച്ചുകൊടുക്കുന്നവര്‍ തട്ടിപ്പിന് ഇരയാവുകയും ചെയ്യും.

Exit mobile version