സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ഭീകരര്‍ ഖത്തീഫിലെ ഉമ്മുല്‍ ഹമാമിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ആ പ്രദേശം വളയുകയായിരുന്നു

റിയാദ്: സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. ഭീകരര്‍ ഖത്തീഫിലെ ഉമ്മുല്‍ ഹമാമിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ആ പ്രദേശം വളയുകയായിരുന്നു. സേന കീഴടങ്ങാന്‍ ആവിശ്യപ്പെട്ടെങ്കിലും സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതാണുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ഏഴു തോക്കുകളും നിരവധി വെടിയുണ്ടകളും മറ്റു ആയുധങ്ങളും ഭീകരര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തു. പ്രദേശവാസികള്‍ക്ക് യാതൊരു അപകടവും സംഭവിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Exit mobile version