റിയാദ്: ഹൃദയാഘാതംമൂലം സൗദിയില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാന്‍കുഴി സ്വദേശി നവാസ് മന്‍സിലില്‍ നസീമിന്റെ മകന്‍ സമീര്‍ (31) ആണ് ബുധനാഴ്ച രാത്രി മരിച്ചത്.
ഖസീം പ്രവിശ്യയിലെ ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സമീര്‍. ഒരു വര്‍ഷത്തിലധികമായി അല്‍ഖസീം പ്രവിശ്യയിലെത്തിയിട്ട്. അവിവാഹിതനാണ്. മാതാവ്: റഷീദ ബീവി. സഹോദരങ്ങള്‍: നൗഷാദ്, നവാസ് (ഇരുവരും റിയാദ്).
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം മൃതദേഹം ഉനൈസയില്‍ ഖബറടക്കി.