റിയാദില്‍ ഉണ്ടായ വാഹനാപകടം; പത്തനംതിട്ട സ്വദേശി മരിച്ചു

റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു സുനില്‍ ബാബു.

റിയാദ്: റിയാദില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം. തിരുവല്ല കുളക്കാട് പുളിക്കപറമ്പില്‍ സുനില്‍ ബാബു (57) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു സുനില്‍ ബാബു. റിയാദ് നസ്‌റിയയില്‍ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സുനില്‍ ബാബു ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. റിയാദ് തഖസൂസിയിലെ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ സെന്ററില്‍ ഡ്രൈവറാണ് ഇദ്ദേഹം.

പരേതരായ നാരായണ പിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ – ഗീത. മക്കള്‍: സൂര്യ, ആര്യ (റിയാദ് കിങ് ഖാലിദ് ആശുപത്രി). മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജാഫര്‍ വീമ്പൂര്‍, റഫീഖ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Exit mobile version