ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു; മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകും

ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്‌സ്റേ ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത്

മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം പൂര്‍ണ്ണമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചെന്ന് ഒമാന്‍ സര്‍ക്കാര്‍ അറിച്ചു. ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ തസ്തികകളില്‍ ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ മറ്റു 19 തസ്തികകളിലും സ്വദേശികളെ നിയമിക്കുവാനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു.

ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്‌സ്റേ ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന സ്വദേശികള്‍ക്ക് പരിശീലനവും നല്‍കി കഴിഞ്ഞു. ഇതുമൂലം മലയാളികള്‍ ഉള്‍പെടെ ധാരാളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

Exit mobile version