സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിച്ചു, ശേഷം വിശ്വസ്തരായി! കുവൈറ്റിലെ പ്രമുഖ കമ്പനിയില്‍ നിന്നും വെട്ടിച്ചത് 40 കോടി; രണ്ട് മലയാളികള്‍ പിടിയില്‍

കമ്പനി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലംഗ മലയാളി സംഘത്തിലെ രണ്ട് പേര്‍ അസ്റ്റിലായത്.

കുവൈത്ത് സിറ്റി: കുവൈറ്റിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ 40കോടി രൂപയടെ വെട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍. ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്.

കമ്പനി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലംഗ മലയാളി സംഘത്തിലെ രണ്ട് പേര്‍ അസ്റ്റിലായത്. കമ്പനിയുടെ സ്‌പോണ്‍സറായ കുവൈറ്റ് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് മലയാളികള്‍ അറസ്റ്റിലായത്. സാധാരണ തൊഴിലാളികളായിട്ടായിരുന്നു ഇവരുടെ പ്രവേശനം. എന്നാല്‍ ക്രമേണ ഇവര്‍ കമ്പനിയുചെ വിശ്വസ്തരായി മാറുകയായിരുന്നു. പിന്നീടാണ് ഇവര്‍ കൃത്രിമം കാണിച്ച് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയത്.

വളരെ ആസൂത്രിതമായിട്ടാണ് കോടികള്‍ കമ്പനിയില്‍നിന്ന് തട്ടിയെടുത്തത്. ഏറെ വൈകിയാണ് കമ്പനിക്കുണ്ടായ വന്‍ സാമ്പത്തിക നഷ്ടം കണ്ടെത്തിയത്. തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് കമ്പനി നീങ്ങിയത്. തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നാണ് കമ്പനിയുടെ നിലപാട്.

Exit mobile version