സൗദിയില്‍ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

ബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്.

റിയാദ്: സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മാളിയേക്കല്‍ സ്വദേശി റഷീദ് കുഞ്ഞിമൊയ്ദീന്‍ എന്ന കരുവാടന്‍ അബ്ദുല്‍ റസാഖ് (50) ആണ് മരിച്ചത്. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്.

റസാഖ് താമസസ്ഥലത്ത് വെച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാളിയേക്കല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ (ahmk) സൗദി കോഓഡിനേറ്ററായിരുന്നു.

മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.

മാതാവ്: ഖദീജ, ഭാര്യ: അഫീറ, മക്കള്‍: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അന്‍ഫാസ്, അസ്ഫാര്‍, സഹോദരങ്ങള്‍: നസീമ, അബ്ദുല്‍ മജീദ്, അബ്ദുല്‍ മുനീര്‍.

Exit mobile version