ദുബായ് ഷോപിങ് ഫെസ്റ്റിവലില്‍ അതിശയിപ്പിക്കുന്ന സമ്മാന പെരുമഴ; ജോയ് ആലുക്കാസ് നറുക്കെടുപ്പില്‍ ആദ്യ ബിഎംഡബ്ല്യൂ കാര്‍ വിജയിയെ പ്രഖ്യാപിച്ചു!

ജനുവരി 26 വരെ നീണ്ടു നില്‍ക്കുന്ന ഗോള്‍ഡ് ജ്വല്ലറി റാഫിളില്‍ മൊത്തം 32 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കും

ദുബായ്: ഡിസംബര്‍ 27ന് ആരംഭിച്ച ദുബായ് ഷോപിങ് ഫെസ്റ്റിവലില്‍ അതിശയിപ്പിക്കുന്ന സമ്മാന പെരുമഴ. ജോയ് ആലുക്കാസിന്റെ ഡയമണ്ട് ജ്വല്ലറി റാഫിള്‍ പ്രമോഷന്‍സിലെ ആദ്യ ബിഎംഡബ്ല്യൂ കാര്‍ വിജയിയെ ജോയ് ആലുക്കാസ് ചെയര്‍മാനും എംഡിയുമായ ജോസ് ആലുക്കാസ് പ്രഖ്യാപിച്ചു. യുഎസില്‍ സ്ഥിരതാമസമാക്കിയ ഹേമേഷ് ഡി. ആണ് ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കിയ ആദ്യ ഭാഗ്യവിജയി.

ജോയ് ആലുക്കാസിന്റെ മെഗാ പ്രമോഷന്‍സ് ഡയമണ്ട് ജ്വല്ലറി റാഫിളും ഗോള്‍ഡ് ജ്വല്ലറി റാഫിളും ഉപഭോക്താക്കള്‍ക്കായി നിരവധി ബിഎംഡബ്ല്യൂ കാറുകള്‍ കൂടാതെ ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ദിവസവും കാല്‍ കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കുന്ന ഗോള്‍ഡ് ജ്വല്ലറി റാഫിള്‍ ഓഫറുകളും ജോയ് ആലുക്കാസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 26 വരെ നീണ്ടു നില്‍ക്കുന്ന ഗോള്‍ഡ് ജ്വല്ലറി റാഫിളില്‍ മൊത്തം 32 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കും. ഇതു കൂടാതെ ഫെബ്രുവരി രണ്ടിന് ഒരു കിലോ സ്വര്‍ണ്ണം നറുക്കെടുപ്പിലൂടെ ഒരു വിജയിക്ക് സമ്മാനമായി നല്‍കും.

Exit mobile version