റോഡ് ക്രോസ് ചെയ്യുന്നതിനിടെ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; യുഎസിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം, നോവായി ജാൻവി

വാഷിംഗ്ടൺ: യുഎസിൽ പോലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർഥിനിയായ ജാൻവി കൻഡൂല ആണ് മരിച്ചത്. 23 വയസായിരുന്നു. വാഷിംഗ്ടണിലെ സിയാറ്റിലിലാണ് അപകടം നടന്നത്.

ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലക്കാരിയാണ് ജാൻവി, ഡിസംബറിലാണ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി, സിയാറ്റിൽ ഡെക്സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ചു പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാൻവിയെ ഇടിക്കുകയായിരുന്നു.

പ്രഥമശുശ്രൂഷകൾ നൽകിയശേഷം ഉടൻ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടിരുന്നു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണത്തിലേയ്ക്ക് നയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Exit mobile version