കുവൈറ്റിൽ മലയാളിയെ കടാക്ഷിച്ച് ഭാഗ്യദേവത; 40 കോടി കൈവന്നത് അത്തോളിക്കാരൻ മൂസക്കോയയ്ക്ക്

Najma account draw | Bignewslive

കുവൈറ്റ് സിറ്റി: കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈത്ത് മെഗാ നറുക്കെടുപ്പിൽ മലയാളിയെ കടാക്ഷിച്ച് ഭാഗ്യദേവത. 40 കോടി രൂപയുടെ (15 ലക്ഷം ദിനാർ) സമ്മാനത്തിനാണ് കോഴിക്കോട് അത്തോളി മലയിൽ മൂസക്കോയ അർഹനായത്.

ഇന്ത്യ ഇന്റർനാഷനൽ സ്‌കൂൾ ഡയറക്ടറാണ് മൂസക്കോയ. കുവൈത്ത് ടൈംസ്, ചന്ദ്രിക എന്നിവയിൽ പത്രപ്രവർത്തകനായി മൂസക്കോയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അനന്തരവൾ സൈനബയാണ് ഭാര്യ.

Exit mobile version