രണ്ടാമത് മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20 ന്

ഷാര്‍ലറ്റ്: വിദേശ മലയാളികളുടെ സംഘടനയായ കൈരളി സത്സംഗ് ഓഫ് കരോലീനാസ് സംഘടിപ്പിക്കുന്ന രണ്ടാമത് മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20 ന് നടത്താന്‍ തീരുമാനിച്ചു. 20 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഷാര്‍ലെറ്റിലെ ഡേവിഡ് ഡബ്ല്യൂ ബട്‌ലര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഗീതോത്സവം നടത്തുക.

ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്നും എല്ലാ സംഗീത പ്രേമികളേയും പരിപാടിയിലേക്ക സ്വാഗതം ചെയ്തുകൊള്ളുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.

Exit mobile version