സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് ‘വിലക്ക്’ ഏര്‍പ്പെടുത്തി കുവൈറ്റ്! താമസിയാതെ നിരോധനം ആറ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറില്‍ ആസ്ബസ്റ്റോസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടിയ്ക്ക് പിന്നിലെന്നാണ് സൂചന.

കുവൈറ്റ് സിറ്റി: സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ് സിറ്റി. വസ്തുക്കള്‍ സൗന്ദര്യ വര്‍ധനവിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കുവൈറ്റ് സൗന്ദര്യ വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് പോലെ മറ്റ് ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഈ നിരോധനം വരുമെന്നാണ് ലഭിക്കുന്ന വിവരം. കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് തീരുമാനം കൈകൊണ്ടിട്ടുള്ളത്.

ഗള്‍ഫിലാകെ അര്‍ബുദവും മറ്റു രോഗങ്ങളും വിളിച്ചുവരുത്തുന്ന സൗന്ദര്യസംവര്‍ധന സാധനങ്ങളായ ടാല്‍ക്കം പൗഡര്‍, സുഗന്ധദ്രവ്യങ്ങള്‍, നെയില്‍ പോളിഷ്, ലിപ്സ്റ്റിക് തുടങ്ങിയവയിലെ രാസപദാര്‍ത്ഥങ്ങളുടെ പരിശോധനയും നിരോധനവും കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറില്‍ ആസ്ബസ്റ്റോസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടിയ്ക്ക് പിന്നിലെന്നാണ് സൂചന.

Exit mobile version