ഷെഹീന്‍ ചുഴലിക്കാറ്റ്; ദുരന്ത മേഖലയില്‍ സഹായ ഹസ്തവുമായി കൈരളി ഒമാന്‍; ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ടീം

Kairali oman team | Bignewslive

ഒമാന്‍: ഷെഹീന്‍ ചുഴലിക്കാറ്റ് വിതച്ച ദുരന്ത മേഖലയില്‍ സഹായ ഹസ്തവുമായി കൈരളി ഒമാന്‍ ടീം. ഒമാന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ഇരുന്നൂറോളം കൈരളി പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയത്.

ഇതോടൊപ്പം ടീം ഭഷണ കിറ്റും, വസ്ത്രങ്ങളും വിതരണം ചെയ്തു. ഇരുന്നൂറോളം വരുന്ന പ്രവര്‍ത്തകര്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ബിദയ, കാബൂറ, കദ്ര, മുലന്ദ ഇന്ത്യന്‍ സ്‌കൂള്‍, ഹിജാരി മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

വീടുകള്‍, ഷോപ്പുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനം രാത്രി വൈകും വരെ തുടര്‍ന്നു. ഇതൊരു തുടര്‍പ്രവര്‍ത്തനമായി ഏറ്റെടുക്കാനും തീരുമാനിച്ചതായി കൈരളി നേതൃത്വം അറിയിച്ചു.

ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മസ്‌കത്തില്‍ പല മേഖലകളിലും കനത്ത മഴയിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ റുസൈല്‍ വ്യവസായ മേഖലയില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു.

Exit mobile version