ഭര്‍ത്താവിന്റെ ഫോണ്‍ രഹസ്യമായി പരിശോധിച്ചു; യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

husband's phone | Bignewslive

അബുദാബി: ഭര്‍ത്താവിന്റെ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. പിഴയാണ് ശിക്ഷയായി വിധിച്ചത്. റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതിയുടേതാണ് തീരുമാനം. ഭര്‍ത്താവിന്റെ ഫോണ്‍ രഹസ്യമായി നിരീക്ഷിച്ചതിലൂടെ സ്വകാര്യതാ ലംഘനമാണ് ഭാര്യ നടത്തിയിട്ടുള്ളത്.

ഭര്‍ത്താവിന് പൊതുമധ്യത്തിലുള്ള പ്രതിച്ഛായ നശിപ്പിക്കണമെന്ന വിലയിരുത്തലോടെ ഫോണിലെ ഫോട്ടോയും റെക്കോര്‍ഡിംഗും അടക്കമുള്ള വിവരങ്ങളും ഭാര്യ മറ്റുള്ളവര്‍ക്ക് നല്‍കിയതിലൂടെ ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. ഇമാറത്ത് അല്‍ യൂം എന്നയാളുടെ പരാതിയിലാണ് കോടതി യുവതിക്ക് പിഴശിക്ഷയായി വിധിച്ചത്.

ഭാര്യയുടെ നടപടിയില്‍ സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ളതായിരുന്നു യുവാവിന്റെ പരാതി. ചിത്രങ്ങളും റെക്കോര്‍ഡിംഗുകളും മറ്റുള്ളവര്‍ക്ക് നല്‍കി കുടുംബത്തില്‍ ഇയാളെ അപമാനിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കേസുമായി മുന്നോട്ട് പോകേണ്ടി വന്നതിനാല്‍ ജോലി ദിവസങ്ങള്‍ നഷ്ടമാവുകയും ശമ്പളം ലഭിക്കാതെ വരികയും ചെയ്തുവെന്നും വന്‍തുക ചെലവിട്ടാണ് അറ്റോണിയെ ഏര്‍പ്പാടാക്കിയതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

അസഭ്യം പറഞ്ഞ് ഭാര്യയെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്ന് മറുഭാഗവും വാദിച്ചു. ഭാര്യയും ഇവരുടെ മകളും ആശ്രയമില്ലാത്ത അവസ്ഥയിലാണെന്നും യുവതിയുടെ വക്കീല്‍ കോടതിയെ അറിയിച്ചു. അതേസമയം, സ്വകാര്യതാ ലംഘനം നടത്തിയതിന് ഭര്‍ത്താവിന് ഒരു ലക്ഷത്തോളം രൂപയും കോടതി ചെലവിനുള്ള പണവും നല്‍കണമെന്നും കോടതി വിധിച്ചു.

Exit mobile version