ഷാര്‍ജയില്‍ മത്സ്യബന്ധനം നടത്താന്‍ ഇനി മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധം

fishing permits | Bignewslive

ഷാര്‍ജ: ഷാര്‍ജയില്‍ ഇനി മുതല്‍ കടലില്‍ ചൂണ്ടയിടാനും മീന്‍പിടിക്കാനും ഇനി മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി. മലയാളികളടക്കം ഒട്ടനവധി പേരാണ് മത്സ്യബന്ധനത്തിനായി പലവിധത്തിലുള്ള സാമഗ്രികളായി കടല്‍ത്തീരത്ത് എത്തുന്നത്.

ഇതുവരെ, എമിറേറ്റില്‍ അനുമതിയില്ലാതെ മീന്‍പിടിച്ച 39 പേരാണ് പിടിയിലായത്. ദേശീയ ദിന അവധികളില്‍ അല്‍ ഖാന്‍, മംമ്‌സര്‍, ഹീറ എന്നീ തീരങ്ങളില്‍ ചൂണ്ടയിട്ടവരാണ് പിടിയിലായത്. പിടിയിലായവര്‍ക്ക് താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു. ഇനി മുതല്‍ പെര്‍മിറ്റ് ഇല്ലാതെ മീന്‍ പിടിച്ചാല്‍ പിഴ ചുമത്തുകയും മറ്റു നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ചൂണ്ടയിടാന്‍ എത്തുന്നവര്‍ അവശിഷ്ടങ്ങളും ചപ്പുചവറുകളും നിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് നിയമം കടുപ്പിക്കുന്നത്.

മത്സ്യബന്ധനത്തിന് പെര്‍മിറ്റ് ലഭിക്കുന്നതിനായി പ്രത്യേക വ്യവസ്ഥകളുണ്ട്. യുഎഇ പൗരനല്ലെങ്കില്‍ ഷാര്‍ജയിലെ കാലാവധിയുള്ള താമസ വിസയോ തൊഴില്‍ വിസയോ ഉണ്ടാകണം. പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം. മറ്റ് എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് മാസത്തിലോ ആഴ്ചയിലോ അപേക്ഷിക്കാം. അവധി ദിവസങ്ങളില്‍ പ്രകൃതി സംരക്ഷണ വകുപ്പിന്റെ സന്ദര്‍ശനവും പരിശോധനയും ഉണ്ടാകും.

Exit mobile version