മെല്‍ബണില്‍ സംഗീത പരിപാടി; 5000പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് മലയാളി, അഭിമാന നേട്ടം

Fed Square music contest | bignewslive

മെല്‍ബണിലെ ഫെഡറല്‍ സ്‌ക്വയര്‍ 5000ത്തോളം പേരെ പങ്കെടുപ്പിച്ച നടത്തിയ സംഗീത പരിപാടിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളി. 19കാരിയായ ജെസി ഹില്ലേലാണ് വിജയം കൈവരിച്ചത്. ഒരു ലക്ഷം ഡോളറിനടുത്താണ് സമ്മാനത്തുക. ഇന്ത്യന്‍ രൂപയായ 73 ലക്ഷമാണ് 19കാരിക്ക് കൈവന്നത്.

മെല്‍ബണില്‍ സംഗീത വിദ്യാര്‍തഥി കൂടിയാണ് മെല്‍ബണില്‍ ജോലി ചെയ്യുന്ന റബി ബ്രിഗു ഹില്ലേലിന്റെയും സിഗി സൂസന്‍ ജോര്‍ജിന്റേയും മകള്‍ ജെസി ഹില്ലേല്‍. കൊറോണ വൈറസ് മുലം പ്രതിസന്ധിയിലായ സംഗീത മേഖലയെ വീണ്ടെടുക്കുകയെന്ന ഉദ്ദേശത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയ പരസ്യം നൈജീരിയയില്‍ നിന്നുള്ള വ്യക്തി സ്‌പോണ്‍സര്‍ ചെയ്യാനെത്തിയതോടെയാണ് ജെസി മത്സരത്തിനുള്ള പാട്ടെഴുതാനാരംഭിച്ചത്.

‘ദി റെയിന്‍’ എന്ന് പേര് നല്‍കിയ പാട്ടിന് വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് ഇവരുടെ വിജയത്തിലേയ്ക്കുള്ള വഴിതെളിഞ്ഞത്. പാട്ടില്‍ മനുഷ്യരുടെ ശബ്ദമാണ് സംഗീതോപകരണങ്ങള്‍ക്ക് പകരമായി ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന വോട്ടില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.

വിജയിയായതില്‍ വളരെ സന്തോഷമുണ്ടെന്ന് ജെസി പ്രതികരിച്ചു. വരുന്ന ഡിസംബര്‍ 19ന് നടക്കുന്ന സംഗീതനിശയില്‍ ജെസി ഹില്ലേലിന്റെ ദി റെയിന്‍ പാടുന്നുണ്ട്.

Exit mobile version